Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peddi

ടോക്സിക്കിനെയും പെദ്ദിയെയും വീഴ്ത്തിയ കൊച്ചുചിത്രം; 'ഹനുമാൻ അൻഷ്' 350 കോടിയിലേക്ക്!

ഗോള ബോക്സ്ഓഫീസിനെ വിറപ്പിച്ച കൊച്ചുചിത്രം 'ഹ​നു​മാ​ൻ അൻഷ്'; ക​ന്ന​ഡ സൂ​പ്പ​ർ​താ​രം യാ​ഷിന്‍റെ 'ടോ​ക്സി​ക്', തെലുങ്ക് സൂപ്പർ സ്‌റ്റാർ രാം ​ച​ര​ൺ നാ​യ​ക​നാ​യ 'പെ​ദ്ദി' എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളെ വീഴ്ത്തി മുന്നോട്ട്! സൂപ്പർതാരങ്ങളുടെ ആ​ഗോ​ള ക​ള​ക്ഷ​ൻ റിക്കാ​ർ​ഡു​ക​ളെ മ​റി​ക​ട​ന്നു ജൈത്രയാത്ര തുടരുന്ന ചിത്രം 350 കോടിയിലേക്കെത്തുന്നു!

ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യി​ൽനിന്നു മാ​ത്രം 13.75 കോ​ടി​യും വി​ദേ​ശ​ത്തു​നി​ന്ന് 1.5 കോ​ടി​യും നേ​ടി​യ​തോ​ടെ ചി​ത്ര​ത്തിന്‍റെ ആ​ഗോ​ള തി​യേ​റ്റ​ർ ക​ള​ക്ഷ​ൻ 347.05 കോ​ടി രൂ​പ​യാ​യി. 341.99 കോ​ടി നേ​ടി​യ ടോ​ക്സി​ക്കി​നെ​യും 341.90 കോ​ടി നേ​ടി​യ പെ​ദ്ദി​യെ​യു​മാ​ണ് ഹ​നു​മാ​ൻ അൻ‌ഷ് മ​റി​ക​ട​ന്ന​ത്.

ക​ഴി​ഞ്ഞ വാ​ര​ങ്ങ​ളി​ൽ ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ചിത്രങ്ങളെ ഈ കൊച്ചുചിത്രം മറികടന്നിരുന്നു. വിജയ്‌യുടെ ജ​ന​നാ​യ​ക​ൻ, നിവിൻ പോളിയുടെ ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്, മ​ന ശ​ങ്ക​ര വ​ര​പ്ര​സാ​ദ് ഗാ​രു, ക​റു​പ്പ് എ​ന്നീ വ​ൻ ചി​ത്ര​ങ്ങ​ളു​ടെ ക​ള​ക്ഷ​നെ​യും ചി​ത്രം മ​റി​ക​ട​ന്നി​രു​ന്നു. കേ​വ​ലം ര​ണ്ടു കോ​ടി രൂ​പ നി​ർമാ​ണ​ച്ചെ​ല​വി​ൽ ഒ​രു​ങ്ങി​യ സി​നി​മ ബോക്സ്ഓഫീസ് റിക്കാർഡുകൾ തകർക്കുന്നത് അ​പൂ​ർ​വ​മാ​ണെ​ന്നാ​ണു ട്രേഡ് അനലിസ്‌റ്റുകൾ വിലയിരുത്തുന്നു.

വി​ശാ​ൽ ച​തു​ർ​വേ​ദി ര​ച​ന​യും സം​വി​ധാ​ന​വും നി​ർവ​ഹി​ച്ച ചി​ത്രം നീം ​ക​രോ​ളി ബാ​ബ​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഒ​രു​ക്കി​യ​ത്. ശോ​ഭി​ന​വ് സ​ത്യ, ച​ന്ദ​ൻ കെ. ​ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. വരും ആ​ഴ്ച​ക​ളി​ൽ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ 'ബോ​ർ​ഡ​ർ 2'വി​ന്‍റെ ആ​ഭ്യ​ന്ത​ര ക​ള​ക്ഷ​ൻ ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡു​ക​ളും ഹ​നു​മാ​ൻ അൻഷ് മ​റി​ക​ട​ന്നേ​ക്കുമെന്നാണ് റിപ്പോർട്ട്.

Latest News

Corehub Up